തിരുവനന്തപുരം: നിയന്ത്രണവും അടച്ചിടലുകളുമൊന്നും മലയാളിയുടെ മദ്യാസക്തിയെ തടയാനാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ഡിസംബര്‍ 31ന് 82.26 കോടിയുടെ മദ്യമാണ് ബെവ്കൊ വഴി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 12 കോടിയുടെ വര്‍ധന. 70.55 കോടിയുടെ മദ്യ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്.
ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്നാണ്. പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ ഇന്നലെ വിറ്റു പോയത് ഒരുകോടി അറുപത് ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാമത് എറണാകുളം പാലാരിവട്ടത്തെ ഔട്ട്ലെറ്റാണ്. 81 ലക്ഷം. കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.
ക്രിസ്മസിന് മുന്‍പ് ബെവ്കൊ 65.88 കോടി രൂപയുടെ മദ്യം വിറ്റു. മുന്‍ വര്‍ഷം ഇത് 55 കോടിയായിരുന്നു. പവര്‍ഹൗസ് റോഡിലെ ഔട്ട്്ലെറ്റില്‍ 73 ലക്ഷത്തിന്റെ വില്‍പനയാണ് ക്രിസ്മസിന് നടന്നത്. ക്രിസ്മസ് ദിനം ബെവ്കോ വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി എട്ട് കോടിയുടെയും മദ്യമാണ് വിറ്റത്.