കുവൈറ്റ്: രാജ്യത്ത് കോവിഡ് മുക്തരായവര്‍ പ്ലാസ്മ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക്. രോഗപ്രതിരോധ പ്ലാസ്മക്ക് ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഈ ആവശ്യവുമായി മുന്നോട്ടു വന്നത്. പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്ചത്തെ ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞവരുമാവണം ഇതിനുവേണ്ടി വരേണ്ടത്.
18 വയസ്സിന് മുകളില്‍ പ്രായമുള്ള, വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവര്‍ക്ക് പ്ലാസ്മ നല്‍കാമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ രക്ത കൈമാറ്റ വകുപ്പ് മേധാവി ഡോ. റീം അല്‍ രിദ്വാന് പറഞ്ഞു.പ്ലാസ്മ നല്‍കാന്‍ തയാറുള്ളവര്‍ https://btas-kw.org/ccpdonation എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.