ദുബായ്: വരും ദിവസങ്ങളിലും യുഎഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ എമിറേറ്റുകളില്‍ മഴയ്ക്കുളള സാധ്യതയുണ്ട്. ഞായറാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കും. വരും ദിവസങ്ങളിലും തണുപ്പ് വർദ്ധിക്കാനുളള സാധ്യതയുമുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.