ബുര്‍ക്കിനാ ഫാസോയില്‍ ഐ.എസ് ആക്രമണം; തിരിച്ചടിച്ച സൈന്യം 30 ഭീകരരെ കീഴടക്കി

 ബുര്‍ക്കിനാ ഫാസോയില്‍ ഐ.എസ് ആക്രമണം; തിരിച്ചടിച്ച സൈന്യം 30 ഭീകരരെ കീഴടക്കി


സഹേല്‍: ആഫ്രിക്കന്‍ മേഖലയില്‍ ഐ.എസ് ആക്രമണത്തെ പ്രതിരോധിച്ച് സൈന്യം. ബുര്‍ക്കിനാ ഫാസോയില്‍ നടന്ന ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിച്ച സൈനികര്‍ 30 പേരെ കീഴടക്കി. സൗരോവ് പ്രവിശ്യയില്‍ ഗോംബോരോ പട്ടണത്തിലാണ് അക്രമം നടന്നത്. പതിവ് പട്രോളിംഗിനിറങ്ങിയ സുരക്ഷാ സംഘത്തെ സായുധരായ ഐ.എസ് ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

മുപ്പതിലേറെ പേര്‍ അടങ്ങുന്ന സംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. തിരികെ വെടിവെച്ച സൈന്യം അക്രമി സംഘത്തെ കീഴടക്കി. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. കഴിഞ്ഞ മാസം ലോറോം വടക്കന്‍ പ്രവിശ്യയിലെ അക്രമത്തില്‍ ഭീകരര്‍ 41 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചിരുന്നു.

ലോറോം വടക്കന്‍ പ്രവിശ്യയിലേത് ഡിസംബറില്‍ നടന്ന നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു. നവംബറില്‍ 53 സാധാരണക്കാരെ ഭീകരര്‍ വധിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത മാസം പ്രാദേശിക ഭരണകൂട സേനയ്ക്ക് നേരെ ഐ.എസ്. ഭീകരര്‍ ആക്രമണം നടത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.