റാസല്‍ഖൈമ: എമിറേറ്റില്‍ ഇളവുകളോടെ ഗതാഗത പിഴയടക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും. രാജ്യത്തിന്‍റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് എമിറേറ്റില്‍ ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കിയ പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ അഞ്ച് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്. സമാന രീതിയില്‍ ഗതാഗത പിഴകളില്‍ അജ്മാനും ഷാർജയും ഫുജൈറയും ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളിലും ഇളവ് പ്രഖ്യാപിച്ചിരുന്നു.