ദുബായ്: പുതിയ തുടക്കത്തിലേക്ക് യുഎഇ. ശനിയും ഞായറും അവധി കഴിഞ്ഞ് പുതിയ വാരത്തിലേക്ക് യുഎഇയിലെ സർക്കാർ - സ്വകാര്യ ഓഫീസുകളും സ്കൂളുകളും തുറന്നു. ദുബായിലും ഷാർജയിലും റാസല്‍ ഖൈമയിലും സ്കൂളുകളില്‍ നേരിട്ടെത്തിയുളള പഠനമാണ് ഇന്ന് മുതല്‍ ആരംഭിച്ചത്. അതേസമയം ഉമ്മുല്‍ ഖുവൈന്‍, അബുദബി എമിറേറ്റുകളിലും ദുബായിലെ ചില സ്കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന രീതിയില്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് സ്കൂളുകള്‍ മാറിയത്.