തിരുവനന്തപുരം: തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാലേ തീ നിയന്ത്രിക്കാനാകൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് യൂണിറ്റുകള്‍ മാത്രമാണുള്ളത്.
ഗതാഗത തടസം പരിഹരിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റി. ആക്രിക്കടയിലെ വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുവാനുള്ള സാധ്യതയും നിലവിലുണ്ട്.