ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്

ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്

തൃശൂര്‍: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിന് അര്‍ഹമായത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാല്‍പത്തിനാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടര്‍ എം. ലീലാവതി പുരസ്‌കാരം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.