കൊളംബോ: ചൈനയുടെ തന്ത്രത്തില്‍ വീണ് പാപ്പരാകുന്ന സ്ഥിതിയില്‍ ശ്രീലങ്ക. അന്താരാഷ്ട്രതലത്തില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്ത വിധമാണ് പാകിസ്താന് പിന്നാലെ സിംഹള ദ്വീപിന്റെയും സമ്പദ് ഘടന തകര്‍ന്നതെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
്.
ശ്രീലങ്ക സാമ്പത്തികമായും സാമൂഹികമായും തകരുകയാണ്.ചൈന സാമ്പത്തിക തിരിച്ചടവില്‍ പിടിമുറുക്കിയതാണ് വലിയ വിനയായത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ചൈനയുടെ ഇടപെടല്‍ ഇല്ലാതാക്കാന്‍ ഇടക്കാലത്ത് സഹായം ചെയ്യാന്‍ അമേരിക്ക മുന്നോട്ട് വന്നിരുന്നു.
മാനുഷിക പരിഗണന വേണ്ട ആരോഗ്യ-ഭക്ഷ്യ മേഖലയടക്കം പ്രതിസന്ധിയിലാണ്. ചൈനയുടെ സാമ്പത്തിക വാണിജ്യ സംവിധാനത്തില്‍പെട്ടതോടെയാണ് സമ്മര്‍ദ്ദം ശക്തമായത്. തദ്ദേശീയമായ നിര്‍മ്മാണമേഖലയെ തഴഞ്ഞത് കാര്‍ഷിക മേഖലയെ തകിടം മറിച്ചു. കൊറോണ വിനോദസഞ്ചാര മേഖലയേയും തകര്‍ത്തതോടെ സമ്പദ് ഘടന തകര്‍ന്നടിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഏതാനും മാസം മുന്നേയാണ് പണപ്പെരുപ്പവും മറ്റ് സാമ്പത്തിക പ്രതിസന്ധിയും മൂലമുള്ള ആദ്യ സൂചനകള്‍ പുറത്തുവന്നത്. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തിയതും നാണക്കേടായി. കലാപസാദ്ധ്യത മുന്നില്‍ കണ്ട് സൈന്യം സ്റ്റോറുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
കൊറോണ പ്രതിരോധവും ഭക്ഷ്യ ശൃംഖലയും താളംതെറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന 12 മാസത്തിനകം 800 കോടി ഡോളറിനടുത്താണ് ഉടന്‍ കൊടുത്തുതീര്‍ക്കേണ്ട കടം. ഇതില്‍ 50 കോടിയോളം സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട കടമാണ്. ആകെ വിദേശ കറന്‍സി സമ്പാദ്യമായി കയ്യിലുള്ളത് 100 കോടി മാത്രം.