ദുബായ്: യുഎഇയില്‍ ഇന്ന് 2515 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.371,384 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 862 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. 19724 ആണ് സജീവ കോവിഡ് കേസുകള്‍. 769608 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. 747715 പേർ രോഗമുക്തി നേടി. 2169 പേർ മരിച്ചു.