കോവിഡ് വ്യാപനം: ഒത്തുകൂടലുകള്‍ക്കും പൊതു പരിപാടികള്‍ക്കും വിലക്കേർപ്പെടുത്തി കുവൈറ്റ്

കോവിഡ് വ്യാപനം: ഒത്തുകൂടലുകള്‍ക്കും പൊതു പരിപാടികള്‍ക്കും വിലക്കേർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും താല്‍ക്കാലികമായി വിലക്ക് ഏർപ്പെടുത്തി. സാമൂഹിക പരിപാടികള്‍ക്കും നിയന്ത്രണമുണ്ടാകും. മന്ത്രിസഭയുടേതാണ് തീരുമാനം. സാഹചര്യം വിലയിരുത്തി കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. ജനങ്ങള്‍ കോവിഡ് മാർഗ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്‍റർ ഓ‍ർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം 982 പേരിലാണ് കുവൈറ്റില്‍ കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.