പൊലീസ് മര്‍ദിച്ച സംഭവം: എഎസ്‌ഐയുടെ പ്രവര്‍ത്തി തെറ്റ്; സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പൊലീസ് മര്‍ദിച്ച സംഭവം: എഎസ്‌ഐയുടെ പ്രവര്‍ത്തി തെറ്റ്; സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എഎസ്‌ഐ യാത്രക്കാരനെ മര്‍ദിച്ചത് തെറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരന്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ടി ടി ഇ യുടെ ആവശ്യപ്രകാരമാണ് പൊലീസ് ഇടപെട്ടത്. കൂടാതെ വൈദ്യ പരിശോധന നടത്താത്തതിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിലും പിഴവ് സംഭവിച്ചുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ട്രെയിനില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എഎസ്‌ഐ എംസി പ്രമോദിനെ റെയില്‍വെയില്‍ നിന്ന് മാറ്റും. ഇയാള്‍ക്കെതിരെ റെയില്‍വെ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയില്‍വെ പൊലീസും അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.