തിരുവനന്തപുരം: സര്‍ക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജാവാണെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആളാണെന്നും ഗവര്‍ണര്‍.
രാജ്യത്തിന്റെ പ്രതീകങ്ങളോട് ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്. പക്ഷെ മര്യാദ കാരണം പറയുന്നില്ല. എന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവര്‍ക്ക് അതില്‍ ലജ്ജ തോന്നണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കാമല്ലോയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.