ദുബായ്: യുഎഇയില്‍ ഇന്ന് 2581 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 397766 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 21508 ആണ് സജീവ കോവിഡ് കേസുകള്‍. 796 പേർ രോഗമുക്തി നേടി. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 772189 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 748511 പേർ രോഗമുക്തി നേടി. 2170 പേർ മരിച്ചു. 113 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടന്നത്.