കൂടിയാലോചനകള്‍ നടക്കുന്നില്ല: വിദ്യാഭ്യാസ നയരൂപീകരണ സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷ സംഘടനകള്‍ ഇറങ്ങിപ്പോയി

കൂടിയാലോചനകള്‍ നടക്കുന്നില്ല: വിദ്യാഭ്യാസ നയരൂപീകരണ സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷ സംഘടനകള്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിദ്യാഭ്യാസ നയരൂപീകരണ സമിതി യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വിദ്യാഭ്യാസ നയരൂപീകരണ സമിതി അംഗങ്ങള്‍ അല്ലാത്ത സംഘടനകളുമായി നാളെ യോഗം നടത്തുന്നതിലും പരീക്ഷ തീയതികള്‍ തീരുമാനിക്കും മുന്‍പ് സമിതി യോഗം വിളിക്കാത്തതിലുമായിരുന്നു പ്രതിഷേധം.

കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നാണ് കെപിഎസ്ടിഎ ആരോപിക്കുന്നത്. ഇന്ന് ചര്‍ച്ച ചെയ്തത് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ചാണെന്നും ചര്‍ച്ചയെന്ന വ്യാജേന യോഗം ചേരുകയാണ് ചെയ്തതെന്നും കെപിഎസ്ടിഎ നേതാക്കള്‍ ആരോപിച്ചു. പൂര്‍ണ റിപ്പോര്‍ട്ട് വരാതെ ചര്‍ച്ച അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.

രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു. കെപിഎസ്ടിഎയും കെഎസ്ടിയുവുമാണ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത്. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും നിലവിലെ ശുപാര്‍ശകള്‍ അംഗീകരിക്കില്ലെന്നുമാണ് സംഘടനകളുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.