നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യാത്രക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യാത്രക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16) മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ നെടുമങ്ങാട് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. അമിതവേഗതയിലായിരുന്ന ബൈക്ക് വളവില്‍ നിന്ന് തെന്നിമാറി സമീപത്തെ കുറ്റിക്കാട്ടിലെ മരത്തിലിടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.