ദമാം: ഇന്ത്യ- സൗദി അറേബ്യ എയർ ബബിള്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ ജനുവരി 11 മുതല്‍ കോഴിക്കോട്ട് നിന്നും സൗദി അറേബ്യയിലേക്ക് വിമാനങ്ങള്‍ സർവ്വീസ് നടത്തും. ഫ്ളൈ നാസ് റിയാദിലേക്കും ഇന്‍ഡിഗോ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുമാണ് സർവ്വീസ് നടത്തുക. നിലവില്‍ ചാർട്ടർ സർവ്വീസുകളാണ് സൗദിയിലേക്കുളളത്. 72 മണിക്കൂറിനുളളിലെ ആർ ടി പിസിആർ നെഗറ്റീവ് പരിശോധനാഫലം യാത്രയ്ക്ക് അനിവാര്യമാണ്. യാത്രികർ മുഖീം പോർട്ടലില്‍ രജിസ്ട്രറും ചെയ്തിരിക്കണം.
റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ സർവ്വീസ് നടത്തും. ജിദ്ദ, ദമാം, മദീന, ജീസാന്‍, അബഹ, അല്‍ ഹസ നഗരങ്ങളിലേക്ക് ഈ സർവ്വീസിന് കണക്ഷന്‍ ഫ്ളൈറ്റുണ്ടാകുമെന്നും ഫ്ലൈ നാസ് അറിയിച്ചു. ജിദ്ദയിലേക്ക് തിങ്കള്‍ ഒഴികെയുളള ദിവസങ്ങളില്‍ രാത്രി 9.30 നാണ് ഇന്‍ഡിഗോ സർവ്വീസ്.