വാഷിങ്ടൺ: ചരിത്രത്തിലിടം പിടിച്ച് യുഎസ് സെനറ്റിലേക്ക് ട്രാൻസ്‌ജെൻഡർ അംഗം. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സാറാ മെക്ക്‌ബ്രൈഡ് ആണ് വലിയ ഭൂരിപക്ഷത്തിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെലവയർ സംസ്ഥാനത്തുനിന്ന് 73 ശതമാനം വോട്ടുകളാണ് സാറ നേടിയത്. സാറ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോസഫ് മെക്‌കോളിനെയാണ്.
തുല്യത നിയമത്തിന് വേണ്ടിയും എൽജിബിടി വിഭാഗങ്ങളുടെ അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി നിരന്തരം പോരാടികൊണ്ടിരിക്കുന്ന വ്യക്തിയാണ് സാറ. 2016ൽ ഡെമോക്രാറ്റിക് പാർട്ടി നാഷനൽ കൺവെൻഷനിൽ പ്രസംഗിച്ച ആദ്യ ട്രാൻസ് ജെൻഡറായി സാറ ചരിത്രം കുറിച്ചിരുന്നു. പിന്നീട് മനുഷ്യാവകാശ ക്യാംപെയിനിന്റെ പ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചു.