തിരുവനന്തപുരം: ചലച്ചിത്ര താരം ശ്രീവിദ്യയ‌്ക്ക് അവസാനകാലത്ത് മരുന്ന് നല്‍കാന്‍ പോലും നടൻ ഗണേശ് കുമാര്‍ അനുവദിച്ചില്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. ഡോക്‌ടര്‍ കൃഷ്‌ണന്‍ നായരുടെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.
'ആര്‍സിസിയിലെ ബഹുമാന്യനായ ഡോക്‌ടര്‍ കൃഷ്‌ണന്‍ നായര്‍ സാറിന്റെ ജീവചരിത്രത്തില്‍ നിന്ന് എനിക്ക് വായിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ പറഞ്ഞേക്കുന്ന പ്രകാരമാണെങ്കില്‍, അവസാനകാലത്ത് വേദനകൊണ്ട് പുളഞ്ഞ ആ സ്ത്രീക്ക് മരുന്ന് വാങ്ങാന്‍ പോലും അനുവദിച്ചില്ല എന്നാണ് അതില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞത്. അതുസംബന്ധിച്ച് ഒരു കേസ് ലോകായുക്തയില്‍ നിലവിലുണ്ട്.
അവരുടെ സഹോദരന് കൊടുക്കാന്ന് പറഞ്ഞ ബില്ല് കൊടുത്തിട്ടില്ല'. സഹോദരനായ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും, അച്ഛനോടൊപ്പം പാര്‍ട്ടിയില്‍ നിന്നവരുടെ സ്നേഹസമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് കേരള കോണ്‍ഗ്രസ് ( ബി ) എതിര്‍ വിഭാഗത്തിന്റെ ചെയര്‍പേഴ്സണ്‍ പദവി സ്വീകരിച്ചതെന്നും ആര്‍.ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസ് പറഞ്ഞു.