അബുദബിയിലെ സർക്കാർ ജീവനക്കാർക്ക് കോവിഡ് വാക്സിന്‍ ബൂസ്റ്റ‍ർ ഡോസ് നി‍ർബന്ധം

അബുദബിയിലെ സർക്കാർ ജീവനക്കാർക്ക് കോവിഡ് വാക്സിന്‍ ബൂസ്റ്റ‍ർ ഡോസ് നി‍ർബന്ധം

അബുദബി: എമിറേറ്റിലെ സ‍ർക്കാർ ജീവനക്കാർക്ക് തൊഴിലിടങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. ജനുവരി 10 മുതലാണ് നിർദ്ദേശം പ്രാബല്യത്തിലാവുക. നിലവില്‍ ഓരോ ഏഴുദിവസം കൂടുമ്പോഴും ജീവനക്കാർ പിസിആർ പരിശോധന നടത്തി കോവിഡ് രോഗമില്ലെന്ന് ഉറപ്പിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ബൂസ്റ്റർ ഡോസ് കൂടി എടുത്തിരിക്കണമെന്ന നിർദ്ദേശം നല്‍കിയിട്ടുളളത്. ആരോഗ്യസംബന്ധമായി വാക്സിനെടുക്കാന്‍ കഴിയാത്തവർക്ക് മാത്രമാണ് ഇളവുകള്‍ നല‍്കുക. ശനിയാഴ്ച വാക്സിനെടുക്കാത്ത പൗരന്മാരോട് വിദേശയാത്ര നടത്തരുതെന്ന നിർദ്ദേശവും യുഎഇ നല്‍കിയിരികുന്നു. വാക്സിനെടുത്തവരാണെങ്കിലും യാത്ര ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ബൂസ്റ്റർ ഡോസ് കൂടി എടുക്കണമെന്നുളളതാണ് നിർദ്ദേശം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.