റാസല്‍ഖൈമ: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പിഴയിളവ് നീട്ടി നല്കി റാസല്‍ ഖൈമ എമിറേറ്റ്. ഗുരുതരമായ നിയമലംഘനങ്ങള്‍ ഒഴികെയുളള പിഴകള്‍ക്ക് 50 ശതമാനം ഇളവാണ് നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ജനുവരി 17 വരെ നീട്ടി നല്‍കിയിട്ടുളളത്. നേരത്തെ ജനുവരി 3 വരെയായിരുന്നു ഇളവ് പ്രഖ്യാപിച്ചിരുന്നത്.