ദുബായ്: യുഎഇയില്‍ ഇന്ന് 2687 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 902 പേർ രോഗമുക്തി നേടി. 405418 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 25258 ആണ് സജീവ കോവിഡ് കേസുകള്‍. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 777584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 750156 പേർ രോഗമുക്തി നേടി. 2170 പേരാണ് മരിച്ചത്.
