സെര്‍വര്‍ തകരാര്‍: ഇന്ന് മുതല്‍ മൂന്ന് ദിവസം ട്രഷറി ഓണ്‍ലൈന്‍ സേവനം മുടങ്ങും

 സെര്‍വര്‍ തകരാര്‍: ഇന്ന് മുതല്‍ മൂന്ന് ദിവസം ട്രഷറി ഓണ്‍ലൈന്‍ സേവനം മുടങ്ങും

തിരുവനന്തപുരം: ഇന്ന് മുതല്‍ മൂന്ന് ദിസവസത്തേയ്ക്ക് ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാണ് ഇന്ന് വൈകിട്ട് ആറു മുതല്‍ ഒന്‍പതിന് വൈകിട്ട് ആറുവരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടുന്നത്.

സെര്‍വര്‍ തകരാര്‍ മൂലം ജനുവരി ഒന്നു മുതല്‍ മൂന്ന് വരെ ട്രഷറി സേവനങ്ങള്‍ മുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കൂട്ടി ഇടപാടുകള്‍ നടത്തണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.