ദുബായ്: യുഎഇയില്‍ പുതിയ വാരാന്ത്യ അവധി മാറ്റത്തിന് ശേഷമുളള ആദ്യ വെള്ളിയാഴ്ച പ്രവൃത്തി ദിനം ഇന്ന്. ആഴ്ചയില്‍ നാലര ദിവസമാണ് ജനുവരി മുതല്‍ പ്രവൃത്തിദിനങ്ങള്‍. ഇന്ന് സർക്കാർ ഓഫീസുകളിലെ ജീവനക്കാർ ഉച്ചക്ക് 12 മണിവരെയാണ് ജോലി ചെയ്യുക. ഷാർജയില്‍ ജീവനക്കാർക്ക് അത്യാവശ്യമെങ്കില്‍ വീട്ടിലോ ഓഫീസിലോ ഇരുന്ന് ജോലി ചെയ്യാനും അനുമതിയുണ്ട്. എന്നിരുന്നാലും 70 ശതമാനം ജീവനക്കാരും ഓഫീസില്‍ എത്തണമെന്നാണ് നിർദ്ദേശം. ശനി, ഞായർ ദിവസങ്ങളിലാണ് യുഎഇയിലെ പുതിയ വാരാന്ത്യ അവധി.