ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ "എല്ലാവരും സോദരർ (ഫ്രത്തെല്ലി തുത്തി ) യെ ആസ്പദമാക്കി വെബിനാർ

ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ

ഇന്ത്യ : ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതിയ ചാക്രിക ലേഖനമായ "എല്ലാവരും സോദരർ (ഫ്രത്തെല്ലി തുത്തി ) യെ ആസ്പദമാക്കി ഗ്ലോബൽ മീഡിയ സെൽ വെബിനാർ സംഘടിപ്പിക്കുന്നു. നവംബർ 06 വെള്ളിയാഴ്ച വൈകിട്ട് 8.30 മുതൽ നടക്കുന്ന വെബിനാറിൽ, കെ സി ബി സി മാധ്യമ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി മുൻ ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തും. ഗ്ലോബൽ മീഡിയ സെൽ ചെയർമാൻ ശ്രീ പ്രിൻസ് ചെറിയവാടയിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വെബിനാറിന് ഫാ റ്റെജി പുതുവീട്ടിൽക്കളം, ഫാ ഫിലിപ്പ് കാവിയിൽ, തോമാസ് സാജ്, ബെന്നി മാത്യു എന്നിവർ നേതൃത്വം നൽകും. ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ്, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് തലശ്ശേരി, മരിയൻ പത്രം (യു കെ), സീന്യൂസ്‌ലൈവ്, കത്തോലിക്കാ കോൺഗ്രസ്സ് (യു.എ .ഇ ) എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന വെബിനാറിലേക്ക് എല്ലാവർക്കും സ്വാഗതം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.