ന്യൂസിലാൻഡിൽ ജസീന്ത മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ന്യൂസിലാൻഡിൽ ജസീന്ത മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ന്യൂസിലാൻഡ്: ജസീന്തയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ജസീന്ത സംസാരിച്ചു.

ജനങ്ങൾ തന്നിൽ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വമാണ് അത് ഞങ്ങൾ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകും. പുതിയ മന്ത്രി സഭയുടെ ആദ്യ യോഗത്തിനുശേഷം ജസീന്ത പറഞ്ഞു. നവംബർ 25 നാണ് പാർലമെന്റ് തുറക്കുന്നത്. ന്യൂസിലാൻഡിൽ രണ്ടാംതവണയും പ്രധാനമന്ത്രിയായി ജസീന്ത ആർഡൻ മന്ത്രിസഭയിൽ സ്ത്രീ പ്രാധാന്യം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.