സൗദിയില്‍ യാത്രാവിലക്കോ? വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

സൗദിയില്‍ യാത്രാവിലക്കോ? വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

ദമാം: നിലവിലെ കോവിഡ് വ്യാപനത്തില്‍ യാത്രവിലക്കുണ്ടാകുമെന്ന ആശങ്കവേണ്ടെന്ന് സൗദി ആരോഗ്യമന്ത്രാലയ അധികൃതർ. കോവിഡ് വ്യാപനമുണ്ടെന്നുളളത് നിലനില്‍ക്കുമ്പോഴും സമൂഹം അതിനെ നേരിടാനുളള കരുത്ത് ആർജ്ജിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ മുഹമ്മദ് അബ്ദുള്‍ ആലി പറഞ്ഞു. സുരക്ഷമുന്‍കരുതലുകള്‍ തുടരും. തവല്‍ക്കന ഉപയോഗിച്ചുളള സുരക്ഷാനിർദ്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതുപ്രകാരം തന്നെ വരും ദിവസങ്ങളിലും കോവിഡിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സൗദിയില്‍ 3460 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.