കുവൈറ്റ് സിറ്റി: കോവിഡ് വാക്സിന്‍ സ്വീകരിച്ച് രാജ്യത്ത് എത്തുന്നവർക്കുളള ക്വാറന്‍റീന്‍ കാലയളവില്‍ കുവൈറ്റ് മാറ്റം വരുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ടുളള നിർദ്ദേശം കുവൈറ്റ് മന്ത്രിസഭ ചർച്ച ചെയ്യാനുളള സാഘ്യതയുണ്ടെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് വന്നവർ, അവരുമായി സമ്പർക്കം പുലർത്തുന്നവർ എന്നിവരുടെ ക്വാറന്‍റീന്‍ കാലാവധി സംബന്ധിച്ച് ചില തീരുമാനങ്ങള്‍ ആരോഗ്യമന്ത്രാലയം എടുത്തേക്കുമെന്നാണ് സൂചന. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം പൂര്‍ത്തിയാക്കാത്തവര്‍ക്കും ക്വാറന്‍റീന്‍ കാലാവധി ഏഴ് ദിവസമായി കുറയ്ക്കുമെന്നാണ് സൂചന.