കാബൂള്‍: താലിബാന്റെ അഫ്ഗാന്‍ ഭരണത്തെ വിമര്‍ശിച്ചതിന് കാബൂള്‍ സര്‍വകലാശാലയിലെ പ്രഗത്ഭ അധ്യാപകനായ പ്രൊഫസര്‍ ഫൈസുള്ള ജലാല്‍ തടവിലായി. ഏറെ കാലമായി കാബൂള്‍ സര്‍വകലാശാലയിലെ നിയമ-പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറായി സേവമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.
താലിബാന്‍ അധികാരത്തിലെത്തിയ ശേഷം രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കളെ കുറിച്ചും, താലിബാന്‍ ഭരണത്തിന്റെ പരാജയത്തെ കുറിച്ചും ഫൈസുള്ള ജലാല്‍ എഴുതിയിരുന്നു. നിരവധി ടെലിവിഷന്‍ പരിപാടികളിലും, മറ്റ് സമൂഹമാദ്ധ്യമങ്ങളിലും അദ്ദേഹം താലിബാനെതിരെ ശബ്ദമുയര്‍ത്തി. ഇതേത്തുടര്‍ന്നാണ് താലിബാന്‍ ഭരണകൂടം നടപടി സ്വീകരിച്ചത്.അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നും, പല നിയമങ്ങളും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഫൈസുള്ള ജലാല്‍ പറഞ്ഞിരുന്നു.
വിമര്‍ശകനെ പിടികൂടിയതിലൂടെ താലിബാന്‍ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് മറുപടി നല്‍കി എന്ന്് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് അറിയിച്ചു. ഭരണകൂടം ഇത്തരം ആളുകളെ വളരാന്‍ അനുവദിക്കില്ലെന്നും താലിബാനെ വിമര്‍ശിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും സാബിഹുള്ള താക്കീത് നല്‍കി.മറ്റൊരു താലിബാന്‍ വക്താവായ മുഹമ്മദ് നയീമിനെ ഫൈസുള്ള ജലാല്‍ കന്നുകാലികളോട് ഉപമിച്ചിതും വിവാദമായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഫൈസുള്ളയുടെ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.