ദുബായ്: യുഎഇയില്‍ ഇന്ന് 2616 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 982 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 35463 ആണ് സജീവ കോവിഡ് കേസുകള്‍. 300,893 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 793314 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 755670 പേർ രോഗമുക്തി നേടി. 2181 പേരാണ് മരിച്ചത്.
