റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി: ടി.പി കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയില്‍

റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി: ടി.പി കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയില്‍

കല്‍പ്പറ്റ: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയില്‍. വയനാട് പടിഞ്ഞാറേത്തറയിലെ റിസോര്‍ട്ടില്‍ നിന്നാണ് മനോജ് അടക്കം 16 പേര്‍ പിടിയിലായത്. മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി.

ടി.പി കേസില്‍ പരോളിലിറങ്ങിയതായിരുന്നു മനോജ്. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് റെയ്ഡില്‍ പിടിയിലായത്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനായാണ് ഇവര്‍ ബാണാസുര സാഗര്‍ റിസര്‍വോയറിന് സമീപമുള്ള റിസോര്‍ട്ടില്‍ ഒത്തുകൂടിയത്.

ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എസ്പി, കല്‍പ്പറ്റ, മാനന്തവാടി ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു വരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.