കെ.സുധാകരന് പൊലീസ് സുരക്ഷ; കണ്ണൂരില്‍ കനത്ത ജാഗ്രത

കെ.സുധാകരന് പൊലീസ് സുരക്ഷ; കണ്ണൂരില്‍ കനത്ത ജാഗ്രത

കണ്ണൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലാകെ പൊലീസ് ജാഗ്രത കര്‍ശനമാക്കി. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച കെ.സുധാകരന്‍ പങ്കെടുക്കുന്ന മലപ്പുറത്തെ കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷനിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെ സംഘഷാവസ്ഥയുണ്ടായിരുന്നു.

ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിച്ചു. എന്നാല്‍ പിന്നീട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. ഇവര്‍ തമ്മില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും അത് സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

അതേസമയം കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കണ്ണൂരിലേക്ക് പുറപ്പെട്ടു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.