കോണ്‍ഗ്രസ് അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല; കെ.സുധാകരന്‍

കോണ്‍ഗ്രസ് അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല; കെ.സുധാകരന്‍

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടുക്കി എഞ്ചിനിയറിംങ് കോളജിലെ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ അറിയിച്ചു.

ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ട. കൊലക്കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഐഎമ്മാണ്. കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കമ്യുണിസ്റ്റുകാര്‍ക്ക് അവകാശമില്ല.

കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ കോളജുകളിലെയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകള്‍ ആക്കി മാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.