ചൈനയിൽ ബ്രൂസെല്ലോസിസ്

ചൈനയിൽ ബ്രൂസെല്ലോസിസ്

ബെയ്ജിങ്: ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരിയും കൂടെ. ബ്രൂസെല്ലോസിസ്‌ എന്ന സാംക്രമിക രോഗം പടര്‍ന്ന് പിടിക്കുന്നതായി ആണ് റിപ്പോര്‍ട്ട്. രോഗബാധയുള്ള മൃഗങ്ങളുമായി സമ്പർക്കം ഉണ്ടായതിലൂടെയാണ് രോഗം പടര്‍ന്നതെന്നു കരുതുന്നു. ആട്, പശു, നായ, പന്നി എന്നീ മൃഗങ്ങളെ ബാധിക്കുന്ന ബാക്ടീരിയയാണ് ഇത്.

എന്നാല്‍ ബ്രുസെല്ലോസിസ് റിപ്പോര്‍ട്ട് ചെയ്‌ത ഗാന്‍സു പ്രവിശ്യയിലെ ലാന്‍സൗയില്‍ വാക്‌സിന്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയാണ് ബാക്ടീരിയ പടരാന്‍ ഇടയായത് എന്നും പറയപ്പെടുന്നു. ആറായിരത്തില്‍ അധികം പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.55,725 പേരില്‍ പരിശോധന നടത്തിയതായും ഇതില്‍ 6620 പേര്‍ക്ക് ബ്രുസെല്ലോസിസ് സ്ഥിരീകരിച്ചതായും കണ്ടെത്തി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുന്നത് അപൂർവമായിട്ടാണെന്നാണ് ലോകാര്യോഗ സംഘടന പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.