തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇപ്പോള്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കോവിഡ് കേസുകളില്‍ 100 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് വ്യാപനം ശക്തമാണെന്നും സാഹചര്യം നേരിടാന്‍ വേണ്ടുന്ന തയാറെടുപ്പുകള്‍ വിലയിരുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.