ദുബായ്: പുതിയ വാരാന്ത്യ അവധിയിലേക്ക് രാജ്യം മാറിയതോടെ ദുബായിലെ അല്‍ മക്തൂം പാലത്തില്‍ സാലിക് ടോള്‍ ഞായറാഴ്ച ഈടാക്കില്ലെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച സാലിക്ക് ഉണ്ടാകും. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയവും മാറ്റിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്ത് മുതൽ പുലർച്ച ആറ് വരെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന ബ്രിഡ്ജ് തിങ്കളാഴ്ച പുലർച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെയായിരുന്നു അടച്ചിരുന്നത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്ത് അല്‍ മക്തൂം പാലത്തില്‍ സാലിക്ക് ടോള്‍ ഈടാക്കില്ല.