ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ

ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ

അബുദബി: രാജ്യത്തെ സ്ഥാപനങ്ങളോട് ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നല്‍കണമെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. ബാങ്ക് അക്കൗണ്ടുകള്‍ വഴി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നല‍്കണമെന്നാണ് മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും.

രാജ്യത്ത് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നിലനില്‍ക്കുന്നുണ്ട്. നിശ്ചിത സമയത്ത് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം. തൊഴിലാളികള്‍ ജോലി ചെയ്താല്‍ കൃത്യ സമയത്ത് ശമ്പളം ലഭിക്കുവാനുളള അവകാശം ഉണ്ടെന്നും മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.