ശ്രീനഗര്‍: പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍, രണ്ട് പാക് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനികളായ തീവ്രവാദികള്‍ ആണ് കൊല്ലപ്പെട്ടത് . മറ്റൊരാള്‍ പുല്‍വാമ ജില്ലയില്‍ ഇന്നലെ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയുടെ മുന്നില്‍ കീഴടങ്ങി.
പാംപൂരിലെ ലാല്‍പോറ ചട്‌ലം പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ട് എന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന ആ പ്രദേശത്തെ വളഞ്ഞ് തിരച്ചിലും നടത്തി. തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയുംചെയ്തു.