മത്സ്യത്തൊഴിലാളികളുടെ വായ്പ: മോറട്ടോറിയം കാലാവധി നീട്ടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

മത്സ്യത്തൊഴിലാളികളുടെ വായ്പ: മോറട്ടോറിയം കാലാവധി നീട്ടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധിയാണ് നീട്ടിയത്. 2022 ജനുവരി ഒന്നു മുതല്‍ 2022 ജൂണ്‍ 30വരെ ആറു മാസത്തേക്കാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 2008 ഡിസംബര്‍ 31 വരെ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നു വരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.