റേഷന്‍ വിതരണം: 7 ജില്ലകളില്‍ രാവിലെ, ഏഴിടത്ത് ഉച്ചകഴിഞ്ഞ്

 റേഷന്‍ വിതരണം: 7 ജില്ലകളില്‍ രാവിലെ, ഏഴിടത്ത് ഉച്ചകഴിഞ്ഞ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം അഞ്ചാം ദിവസവും ഭാഗികമായി സ്തംഭിച്ചു. ഇന്നലെ എട്ടരയോടെ റേഷന്‍ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറോളം ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചെങ്കിലും 9.45 ന് തകരാറിലായി. കടകളുടെ സമയം ക്രമീകരിച്ചതിനു പിന്നാലെ ഉച്ചയ്ക്കു ശേഷം വിതരണം നടന്നു.

13,000 റേഷന്‍ കടകള്‍ വഴി 2.10 ലക്ഷം കാര്‍ഡ് ഉടമകള്‍ സാധനങ്ങള്‍ വാങ്ങി. തകരാര്‍ പരിഹരിക്കും വരെ കടകളുടെ പ്രവര്‍ത്തന സമയം ജില്ലാടിസ്ഥാനത്തില്‍ ക്രമീകരിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കടകള്‍ രാവിലെ 8.30 മുതല്‍ 12 വരെ.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കടകള്‍ ഉച്ച തിരിഞ്ഞ് 3.30 മുതല്‍ 6.30 വരെ. ഈ മാസം 18 വരെയാണു ക്രമീകരണം. രാവിലെ തുറക്കുന്ന കടകളിലായി 46.49 ലക്ഷവും ഉച്ച കഴിഞ്ഞു പ്രവര്‍ത്തിക്കുന്ന കടകളിലായി 45.32 ലക്ഷവും കാര്‍ഡ് ഉടമകളാണുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.