കോവിഡ്: സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുമോ? തീരുമാനം നാളെ അറിയാം

കോവിഡ്: സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുമോ? തീരുമാനം നാളെ അറിയാം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ സാങ്കേതിക വിദഗ്ധരുടെ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തീരുമാനാമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാളത്തെ അവലോകന യോഗത്തില്‍ തീരുമാനം സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും സ്വീകരിക്കുക. എന്നാല്‍ സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കോവിഡ് അവലോകന സമിതി നിര്‍ദേശിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.