ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പൊടിക്കാറ്റടിക്കാനും മഴമേഘങ്ങള്‍ നിറഞ്ഞിരിക്കാനുമുളള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്നത്. വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ മഴ പെയ്യാനുളള സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.