കോടിയേരി കൊടിയ വിഷം തുപ്പുന്നു; വാ തുന്നിക്കെട്ടണമെന്ന് കെ.സുധാകരന്‍

കോടിയേരി കൊടിയ വിഷം തുപ്പുന്നു; വാ തുന്നിക്കെട്ടണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: അധികാരം നില നിറുത്തുന്നതിനായി കോടിയേരിയും സി.പി.എമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സി.പി.എം ദേശീയ നേതൃത്വം തയ്യാറാവണം. ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സി.പി.എം മാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഇന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ കോടിയേരി പുതിയ വിമര്‍ശനം ഉയര്‍ത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് മതന്യൂനപക്ഷത്തെ ഒഴിവാക്കിയെന്നും ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും കോടിയേരി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.