അബുദബി: അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർവേസ് അബുദബി- മദീന യാത്രാവിമാനസർവ്വീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. സാങ്കേതികമായ കാരണങ്ങളാല്‍ മാർച്ച് വരെ യാത്രാവിമാനസർവ്വീസുകള്‍ മാർച്ച് വരെ ഉണ്ടാകില്ലെന്നാണ് എത്തിഹാദ് വാർത്താകുറിപ്പില്‍ അറിയിക്കുന്നത്. ഈ കാലയളവില്‍ യാത്ര ചെയ്യാനിരുന്നവർക്ക് പകരം യാത്രാസംവിധാനമൊരുക്കുകയോ ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ മുഖാന്തിരമാണ് ടിക്കറ്റെടുത്തതെങ്കില്‍ അവരുമായി ബന്ധപ്പെടണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.