പാരീസ്: നൈസിലെ നോത്ര ഡാം ബസിലിക്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിന് ഒൻപത് ദിവസത്തിന് ശേഷം ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ആക്രമണത്തിന് ഇരയായവർക്ക് ദേശീയ ആദരാഞ്ജലി അർപ്പിച്ചു. ഒരു മിനിറ്റ് നേരത്തെ നിശബ്ദതയോടുകൂടി ആണ് സമ്മേളനം ആരംഭിച്ചത് .
തീവ്രവാദി ആക്രമണത്തിന് ഇരയായ നാദിൻ ഡെവില്ലേഴ്‌സ് (60), വിൻസെന്റ് ലോക്വേസ്(55), സിമോൺ ബാരെറ്റോ സിൽവ (44) എന്നിവരുടെ ജീവിതത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു . പ്രസംഗത്തിന്റെ അവസാനം ഇരകളായവരുടെ വലിയ ചിത്രത്തിനരികെ വച്ചിട്ടുള്ള ചുമന്ന വെൽവെറ്റ് തലയിണകളിൽ ദേശീയ മെഡൽ ധരിപ്പിച്ചു .
ഒക്ടോബർ മാസം 29 നു ഒരു ടുണീഷ്യൻ യുവാവ് നൈസിലെ ബസിലിക്കയിൽ നടത്തിയ ആക്രമണത്തിലാണ് ഈ മൂന്നുപേരും കൊല്ലപ്പെട്ടത് .