തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു. സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 26ാം രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ)യാണ് മാറ്റിയത്.
നേരത്തേ 2021 ഡിസംബര്‍ 10 മുതല്‍ 17 വരെ നിശ്ചയിച്ചിരുന്ന മേള പിന്നീട് 2022 ഫെബ്രുവരി നാല് മുതല്‍ നടത്താനാണു തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിന് അനുസരിച്ചു മേള പിന്നീട് നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.