ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് അജ്ഞാതന്‍ തള്ളിയിട്ട യുവതിയുടെ ജീവന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടി നിര്‍ത്തി തലനാരിഴയ്ക്കു രക്ഷിച്ച് ലോക്കോ പൈലറ്റ്്. റോജിയര്‍ മെട്രോ സ്റ്റേഷനിലെ മിന്നല്‍ സംഭവത്തിന്റെ വീഡിയോ ലോകവ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന അജ്ഞാത യുവാവ് മെട്രോ ട്രെയിന്‍ വരുന്ന സമയമായപ്പോള്‍ ഓടിച്ചെന്ന് മുന്നില്‍ നിന്നിരുന്ന യുവതിയെ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ലഭ്യമായി.
യുവതിയെ തള്ളിയിട്ട ശേഷം യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും മറ്റൊരു മെട്രോ സ്റ്റേഷനില്‍ പിടിയിലായി. കൊലപാതക ശ്രമത്തിന് അയാളെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ വളരെ ജാഗ്രത പുലര്‍ത്തിയതു കൊണ്ട് മാത്രമാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ബ്രസ്സല്‍സ് ഇന്റര്‍കമ്മ്യൂണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വക്താവ് ഗൈ സാബ്ലോണ്‍ പറഞ്ഞു.
https://twitter.com/i/status/1482106862204076038
https://twitter.com/RT_com