ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 30ലേറെ യാത്രക്കാര്‍ക്ക് പരിക്ക്

ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 30ലേറെ യാത്രക്കാര്‍ക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30ലേറെ യാത്രക്കാര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെ എം.സി. റോഡില്‍ അടിച്ചിറ ഭാഗത്തായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഏറ്റുമാനൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.