കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. കനത്ത നാശ നഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്നാണ് വക്താവ് ബാസ് മുഹമ്മദ് സര്‍വാരി അറിയിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റി സൂചനകളില്ല.
അഞ്ച് സ്ത്രീകളും, നാല് കുട്ടികളുമടക്കം 26 പേര്‍ ഭൂചലനത്തില്‍ കൊലപ്പെട്ടു. കൂടാതെ, മുഖര്‍ ജില്ലയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.അതിശൈത്യവും സാമ്പത്തിക ക്‌ളേശവും പട്ടിണിയും നേരിടുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ചു ഭൂചലനം.