തിളങ്ങുന്ന വിജയത്തോടെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ വിദിഷാ മെയ്ത്ര യു എന്നിന്റെ ഭരണ - വരവ് ചെലവ് സമിതിയുടെ (ACABQ )ഉപദേശക സമിതിയിലേക്ക് 126 വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ടു . യു എൻ ജനറൽ അസംബ്ലിയുടെ ഉപ സംവിധാനമാണിത് .
ഏഷ്യ - പസഫിക് രാജ്യങ്ങളുടെ പ്രധിനിധിയായാണ് മെയ്ത്ര തിരഞ്ഞെടുക്കപ്പെട്ടത് .ഭൂമിശാസ്ത്രപരമായ പ്രാധിനിത്യം , വ്യക്തിപരമായ യോഗ്യത , അനുഭവ ജ്ഞാനം എന്നിവ പരിഗണിച്ചാണ് പ്രതിനിധികളെ തിരഞ്ഞെടുക്കാറ് .മൂന്ന് വർഷത്തേക്കാണ് നിയമനം .